ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി വിജയാഘോഷവും ഹജ്ജ് വോളന്റിയർമാർക്ക് ആദരവും സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് വോളന്റിയർമാർക്കുള്ള ആദരവും തിരഞ്ഞെടുപ്പ് വിജയാഘോഷവും ഷറഫിയ്യ സഫർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു.

ഹജ്ജ് തീർഥാടകർക്ക് മികച്ച സേവനം കാഴ്ചവെച്ച മണ്ഡലത്തിൽനിന്നുള്ള ഹജ്ജ് വോളന്റിയർമാരെ ചടങ്ങിൽ ആദരിച്ചു. സീതി കൊളക്കാടൻ, പികെ.സുഹൈൽ, അബ്ദുസ്സമദ് പൊറ്റയിൽ, ഇബ്രാഹിംകുട്ടി നന്നമ്പ്ര, സകരിയ, റഫീഖ് പന്താരങ്ങാടി, റഫീഖ് കൂളത്ത് എന്നിവരുൾപ്പെടെയുള്ള മണ്ഡലം നേതാക്കളും വിവിധ മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികളും സംസാരിച്ചു.

കേരള സർക്കാർ ലഹരി മാഫിയക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുവജനങ്ങളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

മണ്ഡലം സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും ട്രഷറർ നൂർ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളിലെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles