മദീന: ഉംറ നിർവ്വഹിച്ച് മദീന സിയാറത്തും പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന തലശ്ശേരി സ്വദേശി തീർത്ഥാടക സൗദി അറേബ്യയിലെ മദീനയിൽ അന്തരിച്ചു. തലശ്ശേരി കോട്ടയം പൊയിൽ ആസിയാസിൽ ത്വാഹിറ ഏ. സി. ആണ് മരണപ്പെട്ടത്. അബ്ദുൽ ഗഫൂറാണ് ഭർത്താവ്. തഫ്സീറ, മുബഷീറ, ആദിൽ എന്നിവർ മക്കളാണ്. പിതാവ്: ഉളി വീട്ടിൽ അബ്ദുറഹിമാൻ, മാതാവ്: സരോമ
മരണവുമായി ബന്ധപ്പെട്ട അനന്തര നിയമ നടപടികൾ ഐ.സി.എഫ് മദീന വെൽഫെയർ വിങ് പ്രവർത്തകരായ ഇസ്മായിൽ തങ്ങൾ, ബിഷർ പാപ്പിനിശ്ശേരി, റസാഖ് ഉള്ളാളം, നൗഫൽ ഫാളിലി, ജലീൽ ഇരിട്ടി, സൽമാൻ ഫാരിസ് കടലുണ്ടി, ആമീർ ഹസീബ് ഹുദവി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി ജനാസ ജന്നത്തുൽ ബഖീഇൽ ഖബറടക്കി.



