നെടുമ്പാശേരിയിൽ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി

കൊച്ചി: ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി ഖാദർ മൊയ്‌ദീനെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles