തിരുവനന്തപുരം: രാവിലെ സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നിർബന്ധിച്ച് വിട്ട എട്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ നാറാണിയിൽ രതീഷ്-ബിന്ദു ദമ്പതികളുടെ ഏകമകൻ അനന്തുവാണ് (13) മരിച്ചത്.
കാരക്കോണം പി.പി.എം. ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു അനന്തു. ഇന്നലെ രാവിലെ സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടിയെ മാതാപിതാക്കൾ നിർബന്ധിച്ച് അയക്കുകയായിരുന്നു. വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ അനന്തുവിനെ രാത്രിയോടെയാണ് വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വെള്ളറട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിച്ചു.



