കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 വിദ്യാർഥികൾക്ക് പരിക്ക്

കോട്ടയം: നെല്ലാപ്പാറ ചൂരപ്പേട്ടവളവിൽ സ്‌കൂൾ വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം തോന്നയ്ക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങുന്ന വഴി വളവിൽ നിയന്ത്രണം നഷ്ടമായാണ് ബസ് റോഡരികിലേക്ക് മറിഞ്ഞത്.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭാഗ്യവശാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടസമയത്ത് ബസ്സിൽ 42 കുട്ടികളും നാല് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles