23.4 C
Saudi Arabia
Sunday, March 22, 2026
spot_img

റിയാദ് എക്‌സ്‌പോ 2030 മാസ്റ്റർ പ്ലാൻ കരാർ ബ്രിട്ടീഷ് കൺസൾട്ടൻസി ‘ബ്യൂറോ ഹാപ്പോൾഡിന്’

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ 2030-ൽ നടക്കുന്ന വേൾഡ് എക്‌സ്‌പോയുടെ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള കരാർ ലോക പ്രശസ്ത ബ്രിട്ടീഷ് ഡിസൈൻ ആൻഡ് എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനമായ ‘ബ്യൂറോ ഹാപ്പോൾഡിന്’ നൽകി. ‘എക്‌സ്‌പോ 2030 റിയാദ്’ സംഘാടകരാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി അറിയിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ്, പൊതു ഇടങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയുടെ രൂപകൽപ്പന ഉൾപ്പെടുന്നതാണ് കരാർ.

ഏകദേശം 60 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സൈറ്റിൽ നടക്കുന്ന ഈ എക്‌സ്‌പോയിൽ 197 രാജ്യങ്ങളുടെ പങ്കാളിത്തവും 42 ദശലക്ഷത്തിലധികം സന്ദർശകരെയും പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ മുഖ്യ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ബ്യൂറോ ഹാപ്പോൾഡ്, എക്‌സ്‌പോയുടെ ആവശ്യകതകളും പരിപാടി കഴിഞ്ഞുള്ള സൈറ്റിന്റെ സുസ്ഥിര ഭാവിയും കണക്കിലെടുത്ത് സമഗ്രമായ സേവനങ്ങൾ നൽകും. നൂതന മികവിലും സുസ്ഥിരതയിലും ഊന്നൽ നൽകിക്കൊണ്ട് ഉന്നത നിലവാരത്തിൽ പദ്ധതി പൂർത്തിയാക്കാൻ ഈ നടപടി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles