റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇൻസ്പെയർ-26 വെള്ളിയാഴ്ച നടക്കും. ജെൻസി തലമുറയിലെ കുട്ടികളുടെ വളർച്ചയും അവരുടെ ഭാവിയും ആശങ്കകൾ നിറക്കുന്ന സാഹചര്യത്തിൽ ബോധപൂർവ്വവും ശാസ്ത്രീയമായും ഇടപെടലുകൾ ഉണ്ടാവുക എന്നത് അനിവാര്യമാണ്. പാരന്റിങ് എന്നത് കേവലം നിർവ്വഹിക്കേണ്ട ഒന്നല്ല കൃത്യമായ പഠനവും പ്രായോഗിക പരിശീലനവും ആവശ്യമുള്ളതാണ്. ആർ.ഐ.സി.സി എഡ്യുക്കേഷൻ വിങ്ങിൻറെ ആഭിമുഖ്യത്തിൽ ജെൻസി പാരന്റിങ് ആശങ്കകളും പ്രായോഗിക ഇടപെടലുകളും ചർച്ചചെയ്യുന്ന വിപുലമായ വർക്ഷോപ്പ് വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ സുലൈ, സമ്മിറ്റ് ഇവൻറ് ഹാളിൽ നടക്കും.
മൈ ഹോം പാരന്റിങ് വർക്ഷോപ്പിൽ കേരളത്തിലെ പ്രമുഖ പാരന്റിങ് സ്റ്റാർട്ട് അപ്പ് കോ ഫൗണ്ടർമാരായ എഞ്ചിനിയർ റുസ്‌തം ഉസ്‌മാനും മറിയം വിധു വിജയനും രക്ഷിതാക്കളുമായി സംവദിക്കും. പാരന്റിങ് ഹോം സ്‌കൂളിങ്, കരിയർ, മാനേജ്‌മന്റ് തുടങ്ങി വിവിധ മേഖലകളിൽ പഠന ഗവേഷണങ്ങൾ നടത്തുന്ന ദമ്പതികൾ കേരളത്തിനകത്തും പുറത്തും നിരവധി പ്രോഗ്രാമുകൾ നയിച്ചിട്ടുണ്ട്. ഇസ്‌ലാമിക അന്തരീക്ഷത്തിൽ പ്രതിഭാധനരായ മക്കളെ വളർത്താൻ ഉതകുന്ന പ്രായോഗിക ചർച്ചകളും ആകിറ്റിവിറ്റി കളും കോർത്തിണക്കിയ വർക്ഷോപ്പ് റിയാദിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സാമൂഹിക ബന്ധങ്ങൾ വ്യക്തി തൊഴിൽ വളർച്ചയിലെ സ്വാധീനം എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺ ഫോറത്തിന് എഞ്ചിനിയർ ഉമർ ശരീഫ് നേതൃത്വം നൽകും. ആർ.ഐ.സി.സി എഡ്യുക്കേഷൻ വിങ് ചെയർമാൻ ബഷീർ കുപ്പൊടൻ, കൺവീനർ നസ്വീഹ് അബ്ദുറഹ്മാൻ, മഹ്‌സൂമ, ഡോ: ഷഹനാസ്, സംഹ തുടങ്ങിയവർ സംസാരിക്കും.
ഇൻസ്പെയർ നഗരിയിൽ ടീനേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കൈലൈറ്റ് ടീൻസ് ഓറിയെന്റേഷൻ പഠനം കരിയർ മത്സര പരീക്ഷകൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യും. എഞ്ചിനിയർ റുസ്‌തം ഉസ്‌മാൻ മറിയം വിധു വിജയൻ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിക്കും. ഗെയിംസ്, ആക്റ്റിവിറ്റികൾ തുടങ്ങിയ വിവിധ സെഷനുകളിൽ അബ്ദുല്ല അൽ ഹികമി, ഹംസ അഫ്‍ഹാം അൽ ഹികമി, സഹജാസ് പയ്യോളി, ഷുക്കൂർ ചക്കരക്കല്ല്, ഷൈജൽ വയനാട്, തുടങ്ങിയവർ സംസാരിക്കും.
ബട്ടർഫ്‌ളൈസ് കിഡ്സ് കോർണറിൽ കളറിംഗ്, ഗെയിംസ്, കലാപരിപാടികൾക്ക് ഹുസ്‌ന, ഷൈബിന, ഷഹന തുടങ്ങിയവർ നേതൃത്വം നൽകും. സമാപന സെഷനിൽ ജീവിതം ലക്ഷ്യവും മാർഗ്ഗവും എന്ന വിഷയത്തിൽ അബ്ദുല്ല അൽ ഹികമി, നന്ദിയുള്ളവരാവുക എന്ന വിഷയത്തിൽ ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും. ആർ.ഐ.സി.സി പ്രസിഡൻറ് മുജീബ് പൂക്കോട്ടുർ, സെക്രട്ടറി അനീസ് എടവണ്ണ. ഫയാസ് കോഴിക്കോട് തുടങ്ങിയവർ സംസാരിക്കും.
രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും 057 143 3608, 050 037 3783, 050 717 6251 തുടങ്ങിയ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു



