24.7 C
Saudi Arabia
Thursday, February 26, 2026
spot_img

വയനാടിന്റെ കണ്ണീരൊപ്പാൻ കോൺഗ്രസ്; പുനരധിവാസ പദ്ധതിക്ക് രാഹുലും പ്രിയങ്കയും ചേർന്ന് തറക്കല്ലിട്ടു

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന പുനരധിവാസ ഭവന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക തറക്കല്ലിടൽ കർമ്മം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു. സമാനതകളില്ലാത്ത ദുരന്തത്തെ ധീരതയോടെ നേരിട്ട വയനാടൻ ജനതയ്ക്ക് മുന്നിൽ ലോകം വിസ്മയിച്ചുനിൽക്കുകയാണെന്നും, ജാതി-മത ഭേദമന്യേ മനുഷ്യർ ഒന്നിച്ചുനിന്ന കാഴ്ച ഹൃദയസ്പർശിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കെ.പി.സി.സിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുന്നത്. ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ഏറ്റവും അർഹരായ കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ വീടുകൾ നൽകുകയെന്ന് ചടങ്ങിൽ വ്യക്തമാക്കി. വയനാട്ടിലെ ജനങ്ങളുടെ പോരാട്ടവീര്യം അവിശ്വസനീയമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിജീവിതരുടെ പേരുകൾ എടുത്തുപറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ദുരന്തബാധിതരെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ വേഗത്തിലുള്ള ഇടപെടൽ. വയനാട്ടിലെ ജനങ്ങളുടെ ഓരോ ചുവടുവെപ്പിലും ഒപ്പമുണ്ടാകുമെന്ന് നേതാക്കൾ ഉറപ്പുനൽകി.

 

Related Articles

- Advertisement -spot_img

Latest Articles