കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സ്ഥാനം രാജിവെച്ചു. ലോക്ഭവനിലെത്തി ഗവർണറുടെ സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കുടുംബപരമായ ആവശ്യങ്ങൾക്കായി ഇൻഡോറിലായിരുന്ന ഗവർണർ താവർ ചന്ദ് ഗെലോട്ട് ബെംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം രാജി ഔദ്യോഗികമായി അംഗീകരിക്കും. വ്യാഴാഴ്ച രാവിലെ തന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്. ഉടൻ തന്നെ ഡൽഹിയിലെത്തി പാർട്ടി നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

2023 മെയ് 20-ന് മുഖ്യമന്ത്രിയായി അധികാരമേറ്റ സിദ്ധരാമയ്യ മൂന്ന് വർഷത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്. സർക്കാർ അധികാരമേറ്റ സമയത്ത് മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കുവെക്കണമെന്ന ധാരണയുണ്ടായിരുന്നതായി ഡി.കെ. ശിവകുമാർ വിഭാഗം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ അഞ്ച് വർഷവും താൻ തന്നെ തുടരുമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇരുവരും തമ്മിലുള്ള അധികാരത്തർക്കം രൂക്ഷമായതോടെ ഹൈക്കമാൻഡ് ഇടപെടുകയായിരുന്നു. ഈ നിർദ്ദേശം ഒടുവിൽ സിദ്ധരാമയ്യ അംഗീകരിച്ചതോടെയാണ് രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഗവർണർ രാജി അംഗീകരിച്ചതിന് പിന്നാലെ ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും.

ഭാര്യ ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ. സുനിൽകുമാറിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles