ഐ.സി.എഫ് മുൻ സൗദി നാഷണൽ സെക്രട്ടറി നിസാർ കാട്ടിലിന് തുഖ്‌ബ റീജിയൻ കമ്മിറ്റി യാത്രയയപ്പ് നൽകി

ദമ്മാം: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് മുൻ സൗദി നാഷണൽ സെക്രട്ടറിയും പ്രമുഖ സംഘാടകനുമായ നിസാർ കാട്ടിലിന് ഐ.സി.എഫ് തുഖ്‌ബ റീജിയൻ കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. തുഖ്‌ബ ഓഫീസിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിൽ റീജിയണിലെ വിവിധ നേതാക്കളും ഭാരവാഹികളും ഒട്ടനവധി പ്രവർത്തകരും പങ്കെടുത്തു.

ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി നേതൃത്വത്തിലും കിഴക്കൻ പ്രവിശ്യയിലും നിസാർ കാട്ടിൽ കാഴ്ചവെച്ച മികച്ച സംഘടനാ പ്രവർത്തനങ്ങളെയും പ്രവാസി ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളെയും ചടങ്ങിൽ സംസാരിച്ച നേതാക്കൾ ആദരവോടെ അനുസ്മരിച്ചു. സംഘടനയുടെ വളർച്ചയ്ക്കും പ്രവാസ ലോകത്തെ പ്രബോധന-സേവന മേഖലകൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംഘടനയുടെയും പ്രവാസി സമൂഹത്തിന്റെയും സ്നേഹോപഹാരം തുഖ്‌ബ റീജിയൻ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് കൈമാറി.

തനിക്ക് നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിസാർ കട്ടിൽ മറുപടി പ്രസംഗം നടത്തി. തന്റെ ദീർഘകാലത്തെ പ്രവാസ ജീവിതത്തിലും ഔദ്യോഗിക-സംഘടനാ യാത്രകളിലും തുഖ്‌ബ റീജിയണിലെ സഹപ്രവർത്തകരും പൊതുസമൂഹവും നൽകിയ ശക്തമായ പിന്തുണയും പ്രോത്സാഹനവും അദ്ദേഹം ഹൃദയപൂർവ്വം സ്മരിച്ചു. ഐ.സി.എഫ് ഈസ്റ്റേൺ ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽ റഹിം മഹ്ളരി, ചാപ്റ്റർ നേതാക്കളായ നിസാർ സാലി, ഉബൈദുല്ലാഹ് അഹ്സനി, ഡിവിഷൻ പ്രസിഡന്റ്‌
സയ്യിദ് കുഞ്ഞി കോയ തങ്ങൾ റീജിയൺ ജനറൽ സെക്രട്ടറി അൻസറുദ്ധീൻ കൊല്ലം തുടങ്ങി റീജിയൺ നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു സംസാരിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles