ഗസയിൽ വിവാഹപ്പന്തലിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ഗസ: പലസ്തീനിലെ ഗസയിൽ ജനങ്ങൾ ഒത്തുചേർന്ന ഒരു വിവാഹപ്പന്തലിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ ദാരുണമായി കൊല്ലപ്പെട്ടു. യുദ്ധക്കെടുതികൾക്കിടയിലും താൽക്കാലികമായി സജ്ജീകരിച്ച ചടങ്ങിനിടയിലേക്കാണ് ഇസ്രായേൽ സൈന്യത്തിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായി ഈ ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ ആഘാതത്തിൽ പന്തലിലുണ്ടായിരുന്ന നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്കും താൽക്കാലിക മെഡിക്കൽ ക്യാമ്പുകളിലേക്കും മാറ്റി. കടുത്ത പ്രതിസന്ധികൾക്കിടയിലും ജനങ്ങൾ അഭയം കണ്ടെത്തുന്ന താൽക്കാലിക ക്യാമ്പുകളെയും ഒത്തുചേരലുകളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഇത്തരം സൈനിക നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

അമേരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ സമാധാന കരാർ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഈജിപ്‌തിൽ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിൻറെ ഈ ആക്രമണം. ഫലസ്‌തീന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാധാന പദ്ധതികൾ പൊളിക്കാനുള്ള ശ്രമമാണെന്ന് ഇസ്രായേൽ നടത്തുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles