“ഇറാന്റെ സൈനിക ശേഷി തകർത്തു”; ഇറാനും ഹിസ്ബുള്ളയ്ക്കുമെതിരെ പുതിയ ഉപരോധ ബിൽ പരിഗണനയിൽ

വാഷിംഗ്ടൺ: ഇറാന്റെ പക്കലുണ്ടായിരുന്ന സൈനിക ശേഷിയുടെ ഭൂരിഭാഗവും അമേരിക്കൻ സൈന്യം വിജയകരമായി തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി അലി അൽ-സൈദിയുമായി വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമോസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുഗതാഗതത്തിന് കപ്പലുകളിൽ നിന്ന് 20 ശതമാനം തുക ഈടാക്കുമെന്ന തന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പ്രഖ്യാപനത്തിൽ നിന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ ഭാഗികമായി നിലപാട് മാറ്റി. കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് കപ്പലുകളിൽ നിന്ന് ‘ഒരു നിശ്ചിത ഫീസ്’ ഈടാക്കുക എന്ന ആശയത്തോട് വ്യക്തിപരമായി തനിക്ക് വലിയ താല്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു.

ഹോർമോസ് കപ്പൽപ്പാതയ്ക്ക് സുരക്ഷ നൽകുന്നതിന് പകരമായി, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വലിയ തോതിലുള്ള വ്യാപാര-നിക്ഷേപങ്ങളെയാണ് അമേരിക്ക സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, നിലവിൽ യുഎസ് കോൺഗ്രസിന്റെ സജീവ പരിഗണനയിലുള്ള ‘റഷ്യ ഉപരോധ ബില്ലിൽ’ ഇറാനെയും ലബനനിലെ ഹിസ്ബുള്ള സായുധ സംഘടനയെയും കൂടി ഉൾപ്പെടുത്തിയേക്കുമെന്ന കടുത്ത സൂചനയും ട്രംപ് നൽകി. റഷ്യക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങൾ ഇവർക്കും ബാധകമാക്കുന്നതോടെ ഇറാനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകളെ നിരായുധരാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുനേതാക്കളും ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.

 

Related Articles

- Advertisement -spot_img

Latest Articles