ഐസിഎഫ് അൽ ഖസീം റീജിയൻ ജനസഭ സംഘടിപ്പിച്ചു; യുവത്വം ജനാധിപത്യത്തിന് കാവലിരിക്കണം

അൽ ഖസീം: ഇന്ത്യയുടെ 80 മത് സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി “യംഗ് ഇന്ത്യ സ്‌ട്രോങ് ഡെമോക്രസി” എന്ന പ്രമേയത്തിൽ ഐസിഎഫ് അൽ ഖസീം റീജിയൻ ജനസഭ സംഘടിപ്പിച്ചു. ബുറൈദ സൈൻ ഹോട്ടലിൽ ഐസിഎഫ് സോൺ പ്രസിഡന്റ് ഫളിൽ ലത്തീഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നോർത്ത് ചാപ്റ്റർ സെക്രട്ടറി ശിഹാബ് സവാമ പ്രമേയ പ്രഭാഷണം നടത്തി. അൽ ഖസീമിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെഎംസിസിക്ക് വേണ്ടി ഫൈസൽ ആലത്തൂർ, OICC പ്രതിനിധി അബ്ദുൽ റഹ്‌മാൻ, ആർഎസ്‌സി ക്ക് വേണ്ടി സുഫിയാൻ ഇർഫാനി, പ്രവാസി സംഘത്തിന് വേണ്ടി മുത്തു കോഴിക്കോട്, കെസിഎഫിന് വേണ്ടി സാലിഹ് ബെല്ലാരി, ഇശൽ ബുറൈദ ക്ക് വേണ്ടി അൻസാർ തോപ്പിൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

ഐസിഎഫ് നേതാക്കളായ മഹമൂദ് കോപ്പ, ഫൈസൽ ഹാജി നെല്ലളം, ശറഫുദ്ധീൻ വാണിയമ്പളം, സിദ്ധീഖ്‌ സഖാഫി, മുസ്തഫ തളിപ്പറമ്പ്, എന്നവർ നേതൃത്വം നൽകി. ഐസിഎഫ് അൽ ഖസീം റീജിയൻ ഫിനാൻസ് സെക്രട്ടറി നൗഫൽ മണ്ണാർക്കാട് സ്വാഗതവും സത്താർ വഴിക്കടവ് നന്ദിയും പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles