റിയാദ്: മലപ്പുറം പെരിന്തൽമണ്ണ വലംബൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57) റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്‌പോൺസർ വിവരമറിയിക്കുകയും റെഡ് ക്രെസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവിന്റെ മരണവിവരമറിഞ്ഞ് ദമ്മാമിൽ ജോലി ചെയ്യുന്ന മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്.
ബിന്ദുവാണ് ഭാര്യ. അർജുൻ, അനിരുദ്ധ് എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷബീർ കളത്തിൽ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരും ബന്ധുക്കളായ ശശി കട്ടുപ്പാറ, ഷാജി എന്നിവരും രംഗത്തുണ്ട്.



