ഹോർമുസിൽ ഒരൊറ്റ രാത്രിയിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; സംഘർഷം രൂക്ഷമാവാൻ സാധ്യതയെന്ന് വിലയിരുത്തൽ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര ചരക്ക് കപ്പലുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഒരേസമയം ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം. മൂന്ന് കപ്പലുകൾ മൈൻ സ്ഫോടനങ്ങളിൽ തകരുകയും, നാല് കപ്പലുകൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നേരിട്ടുള്ള ആക്രമണത്തിന് ഇരയാവുകയും ചെയ്തു. അമേരിക്കയുമായി ബന്ധമുള്ളതും വാഷിംഗ്ടണിന്റെ പിന്തുണയോടെ സർവീസ് നടത്തുന്നതുമാണ് ഈ കപ്പലുകൾ എന്ന് ആരോപിച്ചാണ് ഐ.ആർ.ജി.സി ആക്രമണം നടത്തിയിരിക്കുന്നത്. ഒറ്റ ദിവസം ഇത്രയധികം കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിൽ പുതിയ നയവുമായി മുന്നോട്ട് പോകുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെ സമുദ്ര ഉപരോധം ഏർപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമായി കാണുമെന്നാണ് ഈ പുതിയ നയത്തിൽ വ്യക്തമാക്കുന്നത്. അമേരിക്കയുടെ സഹായത്തോടെ കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും പ്രതിരോധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, അമേരിക്കയും ഇസ്രായേലും പുതിയ സൈനിക നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ യുദ്ധം ഉടൻ പുനരാരംഭിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles