യു.ഡി.എഫിൽ വൻ രാഷ്ട്രീയ നീക്കം: പി.വി അൻവറും സി.കെ ജാനുവും അസോസിയേറ്റ് അംഗങ്ങളാകും

കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് പി.വി അൻവറിന്റെയും സി.കെ ജാനുവിന്റെയും പാർട്ടികളെ യു.ഡി.എഫിന്റെ ഭാഗമാക്കാൻ തീരുമാനം. കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്), വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഭാരതീയ നാഷണൽ കാമരാജ് കോൺഗ്രസ് എന്നിവയെ അസോസിയേറ്റ് അംഗങ്ങളായി ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു. നിലവിൽ എൻ.ഡി.എ മുന്നണിയിലായിരുന്ന അൻവറും ചന്ദ്രശേഖരനും അവിടം വിട്ടാണ് യു.ഡി.എഫുമായി സഹകരിക്കുന്നത്.

പുതിയ കക്ഷികളുടെ പിന്തുണ നിരുപാധികമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇവരെ പങ്കാളികളാക്കുമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. സീറ്റ് വിഭജന കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

അതേസമയം, ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെക്കുറിച്ച് യോഗത്തിൽ തീരുമാനമായില്ല. തൂക്കുസഭയുണ്ടായാൽ ആരുമായും സഹകരിക്കേണ്ടതില്ലെന്ന കർശന നിലപാടും യു.ഡി.എഫ് യോഗം സ്വീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles