കോഴിക്കോട് വാണിമേലിൽ സുഹൃത്തിന്റെ കുത്തേറ്റ യുവാവ് ആശുപത്രിയിൽ; പ്രതി ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് വാണിമേലിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. വാണിമേൽ സ്വദേശിയായ അർഷക്കിനാണ് കുത്തേറ്റത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ അൻസിഫ് എന്ന യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. വാണിമേൽ മുടിക്കൽ പാലത്തിന് സമീപം വെച്ചായിരുന്നു നാടിനെ പരിഭ്രാന്തരാക്കിയ ഈ സംഭവം ഉണ്ടായത്.

ആക്രമണത്തിൽ വയറിന് പരിക്കേറ്റ അർഷക്കിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ അവിടെ ചികിത്സയിലാണ്. സുഹൃത്തുക്കൾ തമ്മിൽ പെട്ടെന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ പ്രതിയായ അൻസിഫ് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതിക്കായി വടകര പോലീസ് പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles