ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം വേങ്ങര പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ പിലാക്കൽ നാസർ (55) ആണ് ജോലിസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ 28 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം ജിദ്ദ അൽഖുംറയിലുള്ള അൽഅമൽ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ കുഞ്ഞിമൊയ്തീൻ ആണ് പിതാവ്.
ഭാര്യ: ഫെമിന. നിബ്രാസുൽ ഹഖ്, നിയാസുൽ ഹഖ്, നിഹാല എന്നിവർ മക്കളാണ്. പരേതനായ അലവികുട്ടി, അബ്ദുൽ സലാം, ശംസുദ്ധീൻ, സൈനബ, സഫിയ എന്നിവർ സഹോദരങ്ങളാണ്. മരണപ്പെട്ട നാസറിന്റെ ഔദ്യോഗികമായ ആശുപത്രി, മന്ത്രാലയ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ആവശ്യമായ സഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.



