സോണി പാറക്കലിന് യാത്രയയപ്പു നൽകി

റിയാദ് : ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് “കളരി” യാത്രയയപ്പു നൽകി. ഒഐസിസി റിയാദ് സെന്ററിൽ കമ്മറ്റി നടത്തുന്ന പഠനപരിശീലന കേന്ദ്രം “കളരി” , ബത്ത സബർമതിയിൽ നടന്ന പ്രതിവാര പരിശീലന ദിനത്തിൽ, കളരി പഠിതാവും തൃശൂർ ഒഐസിസി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ സോണി പാറക്കലിന് യാത്രയപ്പ് നൽകിയത്.

വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള പഠനം, പ്രബന്ധം, എഴുത്ത് , പ്രസംഗം തുടങ്ങിയവയിൽ പരിശീലനം നൽകുന്ന കേന്ദ്രം ആണ് “കളരി”. ഒഐസിസി സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്റ് അബ്ദുല്ലാ വല്ലാഞ്ചിറ യോഗം ഉദ്‌ഘാടനം ചെയ്തു. കളരി ലീഡർ അഡ്വ. എൽ കെ അജിത് ഓർമ്മ ഫലകം സമ്മാനിച്ചു .

പഠിതാക്കളായ അഷ്റഫ് ഹമീദ്, ഹാറൂന്‍ റഷീദ് മുക്കം, സമീര്‍ മാളിയേക്കല്‍, റിയാസ് ആസാദ്‌, സൈനുദ്ദീൻ, നിയാഫ് വലിയത്, മുഹമ്മദ് കല്ലിങ്ങൽ, റിജോ ഡൊമിനിക്കോസ്, മുജീബ് ചാവക്കാട് എന്നിവര്‍ യാത്രാ മംഗളം നേര്‍ന്നു സംസാരിച്ചു.

Related Articles

- Advertisement -spot_img

Latest Articles