റസ്സൽ മഠത്തിപ്പറമ്പിലിന് പി എം എഫ് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രെട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നൽകി.മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് യാസർ അലി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.കോഡിനേറ്റർ ജി വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി.മുതിർന്ന അംഗങ്ങളായ ജലീൽ ആലപ്പുഴ ,തൊമ്മിക്കുഞ്ജ് ശ്രാമ്പിക്കൽ എന്നിവർ ചേർന്ന് ഓർമ്മ ഫലകം കൈമാറി.

ഉപദേശക സമിതി അംഗങ്ങളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബഷീർ സാപ്റ്റിക്കോ, നിസാം കായംകുളം, നിർവാഹക സമതി അംഗങ്ങളായ സഫീറലി, ബിനു കെ തോമസ്, നാസർ പൂവ്വാർ, നൗഷാദ് യാക്കൂബ്, ശ്യാം വിളക്കുപ്പാറ, സിയാദ് വർക്കല,രാജീവ് സാഹിബ് ,ഷിജു കോട്ടുങ്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .റസ്സൽ മഠത്തിപ്പറമ്പിൽ മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി ബിനോയ് മത്തായി കൊട്ടാരക്കര സ്വാഗതവും ട്രഷറർ കെ ജെ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles