കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ മരണപ്പെട്ടു.

കോഴിക്കോട്: പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി ഗ്രൂപ്പ് ചെയർമാൻ കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ (73) നിര്യാതനായി. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അദ്ദേഹം പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ മകനാണ്.

ഉച്ചക്ക് ശേഷം 3 മണിക്ക് വീടിന് അടുത്തുള്ള ഹാളിൽ വെച്ച് മയ്യത്ത് നിസ്കാരവും തുടർന്ന് വൈകുന്നേരം 4.30-ന് പാലാഴി ജുമാഅത്ത് പള്ളിയിൽ   ഖബറടക്കവും നടക്കും.

സഫിയയാണ് ഭാര്യ. അഹ്മദ് മൊയ്‌ദു, അൻസൽ മൊയ്‌ദു, ഡോ. അമീന മൊയ്‌ദു എന്നിവർ മക്കളും ഫാത്തിമ, ശർമിള, അബ്ദു സലാം എന്നിവർ മരുമക്കളുമാണ്. പരീദ് കണ്ണങ്കണ്ടി, ഇക്ബാൽ കണ്ണങ്കണ്ടി, സാറ കരുവോത്ത്, റാബിയ നെല്ലിയുള്ളതിൽ, സൈനബ വരപ്പുറത്ത് എന്നിവർ സഹോദരങ്ങളാണ്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles