പ്രവാസജീവിതം അവസാനിപ്പിയ്ക്കുന്ന കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് നവയുഗം യാത്രയയപ്പ് നൽകി

ദമ്മാം: ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, വായനവേദി ലൈബ്രെറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും, വായനവേദിയും യാത്രയയപ്പ് നൽകി.

അൽഖോബാർ അപ്സര ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രെട്ടറി സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു കൈമാറി.

മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നവയുഗം നേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബാ സാജൻ, ശരണ്യഷിബു, സാബു, സാജി അച്യുതൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles