തൃശൂർ പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

പാവറട്ടി: തൃശൂർ പാവറട്ടിയിൽ അമ്മയെ മകൻ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പാവറട്ടി വെങ്ങര കോഴിപ്പറമ്പിൽ (തകരൻ) പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോളിയുടെ മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവമുണ്ടായത്.

വീട്ടുപറമ്പിൽ ദൈനംദിന ജോലികളിൽ ഏർപ്പെട്ടിരുന്ന ഡോളിയെ മകൻ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആദ്യം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും തുടർന്ന് വെട്ടുകത്തിയെടുത്ത് തലയിൽ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ രക്തം വാർന്ന് നിലത്തുവീണ ഡോളിയെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം വീട്ടിൽത്തന്നെ തുടർന്ന പ്രതിയെ അവിടെവെച്ചാണ് പോലീസ് പിടികൂടിയത്. ബെൻഹറിന് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പാവറട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles