മണ്ണാർക്കാട്ട് സ്‌കൂൾ അധ്യാപകൻ മരിച്ചനിലയിൽ

പാലക്കാട്: മണ്ണാർക്കാട്ട് സ്‌കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബുവാണ് താമസസ്ഥലത്ത് മരിച്ചത്. മണ്ണാർക്കാട് ചുങ്കത്തുള്ള ഫ്ലാറ്റിലെ ബാൽക്കെണിയിൽ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം.

കാൽ തെറ്റി ബലിക്കെണിയിൽ നിന്ന് താഴെ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഷിബു മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനാണ്.

Related Articles

- Advertisement -spot_img

Latest Articles