തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഡിസംബർ 9: എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പൊതു അവധി ആയിരിക്കും. ഡിസംബർ 11: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

വോട്ടെടുപ്പുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കൂടാതെ, ഫാക്ടറികൾ, തോട്ടങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വോട്ട് ചെയ്യുന്നതിനായി അവധിയോ ആവശ്യമായ സൗകര്യങ്ങളോ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles