അച്ഛന്റെ ക്രൂരമർദനം; ഒൻപതാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: മദ്യപാനിയായ അച്ഛന്റെ ക്രൂരമായ മർദനം സഹിക്കാൻ കഴിയാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടി ദിവസവും വീട്ടിൽ അനുഭവിക്കുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്.

മദ്യപിച്ചെത്തുന്ന അച്ഛൻ അമ്മയെയും തന്നെയും വീട്ടിൽ പൂട്ടിയിട്ട് മർദിക്കുന്നത് പതിവാണെന്ന് പെൺകുട്ടി പറയുന്നു. മർദനത്തിനുശേഷം രാത്രിയിൽ വീട്ടിൽ നിന്ന് പുറത്താക്കാറുമുണ്ട്. കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലുമടക്കം മർദനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സ്കൂളിൽ പോകാനും പഠിക്കാനും അച്ഛൻ അനുവദിക്കാറില്ലെന്നും നിരന്തരം മർദനം മാത്രമായിരുന്നുവെന്നും പെൺകുട്ടിയുടെ ശബ്ദസന്ദേശത്തിലൂടെ പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 

Related Articles

- Advertisement -spot_img

Latest Articles