റിയാദ് വിമാനത്താവള ആക്രമണം: മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാരം റിയാദിൽ നടത്തും

റിയാദ്: ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരണപ്പെട്ട മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാര ചടങ്ങുകൾ റിയാദിൽ തന്നെ നടത്താൻ കുടുംബം തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കുന്നതിനും ദുഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ മിഷൻ നൽകിവരുന്നുണ്ട്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രികളിൽ നേരിട്ട് സന്ദർശിച്ചിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. കൂടാതെ രണ്ട് പേരെക്കൂടി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, രണ്ട് പേർ ജനറൽ വാർഡിലും മറ്റുള്ളവർ ആശുപത്രി വിട്ടതായും എംബസി ഔദ്യോഗിക സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles