23 C
Saudi Arabia
Monday, February 23, 2026
spot_img

സംസ്ഥാനത്ത് കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; 24 ലക്ഷത്തിലധികം പേർ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ 24.08 ലക്ഷം പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്‌ഐആറിന്റെ ഭാഗമായി ഒഴിവാക്കിയ ഈ വോട്ടർമാരില്ലാത്ത പുതിയ പട്ടികയാണ് നാളെ പുറത്തിറങ്ങുന്നത്. ഒഴിവാക്കപ്പെട്ടവരിൽ മരണപ്പെട്ട 6.49 ലക്ഷം പേരും, നിലവിൽ കണ്ടെത്താൻ സാധിക്കാത്ത 6.45 ലക്ഷം പേരും ഉൾപ്പെടുന്നു.

അതേസമയം, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. ക്രിസ്‌തുമസ്‌ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും കൂടി പേര് ചേർക്കാൻ അവസരം നൽകുന്നതിനായി എസ്‌ഐആർ കാലാവധി നീട്ടണമെന്നാണ് ആവശ്യം. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും നാട്ടിൽ തന്നെയുള്ളവരാണെന്നും ഇവർക്ക് പുതിയ വോട്ടർമാരായി അപേക്ഷിക്കാൻ നിലവിലെ സമയം മതിയാകില്ലെന്നും പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. കൃത്യമായി എൻയുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയവർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles