അൽ ഖോബാറിൽ വയനാട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാം: സൗദി അറേബ്യയിലെ അൽ ഖോബാറിൽ വയനാട് സ്വദേശിയായ പ്രവാസിയെ താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൊല്ലായിക്കൽ ഭാസ്കരന്റെ മകൻ സിബി (55) ആണ് മരണപ്പെട്ടത്. അൽ ഖോബാർ റഫ ആശുപത്രിക്ക് സമീപമുള്ള അദ്ദേഹത്തിന്റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റഫ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിലവിൽ മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാക്കിയാലുടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്മിതയാണ് പരേതന്റെ ഭാര്യ. വിസ്മയ, അർജുൻ എന്നിവർ മക്കളും ജിതൻ മരുമകനുമാണ്.

Related Articles

- Advertisement -spot_img

Latest Articles