എംബസിയുടെ പേരിൽ വ്യാജ സാക്ഷ്യപത്രങ്ങൾ നൽകുന്നതായി പരാതി; ജാഗ്രതാ നിർദേശവുമായി റിയാദിലെ ഇന്ത്യൻ എംബസി

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എംബസി അധികൃതർ അറിയിച്ചു. ഔദ്യോഗിക ചാനലുകൾ വഴിയല്ലാതെ രേഖകൾ സാക്ഷ്യപ്പെടുത്തി നൽകുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് എംബസി കർശന നിർദേശം നൽകി.

എംബസിയിലെ കോൺസുലാർ ഉദ്യോഗസ്ഥർ മുഖേന അംഗീകൃത കേന്ദ്രങ്ങളിൽ മാത്രമാണ് രേഖകളുടെ സാക്ഷ്യപ്പെടുത്തൽ നടക്കുന്നത്. എംബസിയുടെ ഔദ്യോഗിക സർവീസ് പ്രൊവൈഡറായ ‘വി.എഫ്.എസ് ഗ്ലോബൽ’ (VFS Global) നടത്തുന്ന കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC), എംബസി നേരിട്ട് സംഘടിപ്പിക്കുന്ന കോൺസുലാർ ഓപ്പൺ ഹൗസ്/ക്യാമ്പുകൾ എന്നിവ വഴി മാത്രമേ ഇത്തരം സേവനങ്ങൾ ലഭ്യമാകൂ. അതിനാൽ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി വി.എഫ്.എസ് ഗ്ലോബലിന്റെ അംഗീകൃത കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കാൻ പ്രവാസികളോട് അഭ്യർത്ഥിച്ചു.

അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റുകൾ വി.എഫ്.എസ് ഗ്ലോബലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://(https://services.vfsglobal.com/sau/en/ind)വഴി ബുക്ക് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് http://(https://eoiriyadh.gov.in/page/attestation/) സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles