ഭട്ക്കൽ: കർണാടകയിലെ ഉത്തരകന്നഡ ജില്ലയിൽ നാടിനെ നടുക്കിയ വൻ ദുരന്തം. പുഴയിൽ കക്ക വാരാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ എട്ടുപേർ മുങ്ങിമരിച്ചു. ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടേഹക്കലു വെങ്കടാപുര പുഴയിലാണ് ദാരുണമായ ഈ അപകടമുണ്ടായത്. മരണപ്പെട്ടവരിൽ ഏഴുപേരും സ്ത്രീകളാണ്. ഇവർ ഷിറാളിയിലെ ശരദാഹോൾ സ്വദേശികളാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട് പുഴയിൽ കാണാതായ രണ്ട് പേർക്കായി നിലവിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ പത്തരയോടെയാണ് പ്രദേശത്തെ പിടിച്ചുലച്ച ഈ ദുരന്തം സംഭവിച്ചത്. കക്ക വാരുന്നതിനായി ഒരു കുടുംബത്തിൽ നിന്നുള്ള പതിനാലംഗ സംഘമാണ് പുഴയിൽ ഇറങ്ങിയിരുന്നത്. കക്ക വാരി തിരികെ കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ വേലിയേറ്റവും ശക്തമായ ഒഴുക്കുമാണ് ദുരന്തത്തിന് കാരണമായത്. കക്ക വാരുന്ന സമയത്ത് വെള്ളം കുറവായിരുന്ന ചതുപ്പ് നിലത്തുനിന്നും സംഘം തിരിച്ചുകയറാൻ ശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെ സംഘത്തിലെ ചിലർ പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇവരെ രക്ഷിക്കാനുള്ള മറ്റുള്ളവരുടെ ശ്രമത്തിനിടയിലാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടിയതും കൂടുതൽ പേർ അപകടത്തിൽപ്പെട്ടതും. കക്ക വാരൽ ജോലിയിൽ വർഷങ്ങളായി ഏറെ പരിചയസമ്പന്നരായവരാണ് അപകടത്തിൽപ്പെട്ടത്. മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പുഴയിൽ പെട്ടെന്ന് ഒഴുക്ക് വർധിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ചിലരെ ജീവനോടെ രക്ഷപ്പെടുത്തി ഭട്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാണാതായവർക്കായി കോസ്റ്റ് ഗാർഡ്, പോലീസ്, അഗ്നിശമനസേന എന്നിവർ നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തിവരികയാണ്. ഭട്കൽ റൂറൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദാരുണമായ ഈ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് റവന്യൂ വകുപ്പും പോലീസും വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാണാതായവർക്കായി കോസ്റ്റ് ഗാർഡ്, പോലീസ്, അഗ്നിശമനസേന എന്നിവർ നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തിവരികയാണ്.
ഭട്കൽ റൂറൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദാരുണമായ ഈ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് റവന്യൂ വകുപ്പും പോലീസും വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത അധികൃതർ അറിയിച്ചു. റൂറൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദാരുണമായ ഈ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് റവന്യൂ വകുപ്പും പോലീസും വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത അധികൃതർ അറിയിച്ചു. റൂറൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദാരുണമായ ഈ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് റവന്യൂ വകുപ്പും പോലീസും വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത അധികൃതർ അറിയിച്ചു.



