ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി; ‘ആധുനിക ഹെർബർട്ട് ഹൂവർ’ ആകാൻ ഭയന്ന് യു.എസ് പ്രസിഡന്റ്

വാഷിംഗ്ടൺ: ഇറാന്റെ ഭാഗത്തുനിന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന പ്രഖ്യാപനം ഉണ്ടായാൽ അത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും കനത്ത പ്രഹരമായി മാറുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. വ്യാപകമായ വിമർശനങ്ങൾക്കിടയിലും പശ്ചിമേഷ്യൻ വിഷയത്തിൽ ഇത്തരമൊരു കരാറുണ്ടാക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത് തന്നെ ഈ സാമ്പത്തിക ഭീഷണിയാണെന്നാണ് സൂചനകൾ. ചരിത്രത്തിൽ അമേരിക്കയെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ച നടപടികളുടെ പേരിൽ ഏറ്റവും പരാജയപ്പെട്ട പ്രസിഡന്റായി മുദ്രകുത്തപ്പെട്ട ‘ഹെർബർട്ട് ഹൂവറുടെ’ ഗണത്തിലേക്ക് തന്നെയും ചരിത്രകാരന്മാർ തള്ളിക്കളയരുത് എന്ന് ട്രംപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വിമർശനങ്ങളെ വകവെക്കാതെ അദ്ദേഹം ഈ നയതന്ത്ര നീക്കത്തിന് മുതിർന്നത്.

കഴിഞ്ഞ മാസങ്ങളിൽ ഇറാനെതിരെയുള്ള നീക്കങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ യു.എസ് പ്രസിഡന്റ് തികച്ചും നിസ്സാരവൽക്കരിച്ചാണ് സംസാരിച്ചിരുന്നത്. ഇന്ധനവില വർദ്ധനവിനെ പോലും കേവലം ‘കടലക്കാശ്’ എന്ന് വിളിച്ച് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, പുറമേക്ക് ഈ നിസ്സാരഭാവം നടിക്കുമ്പോഴും ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്ക്കപ്പെട്ടാൽ ആഗോളതലത്തിലും അമേരിക്കയിലും ഉണ്ടാകാൻ പോകുന്ന കടുത്ത സാമ്പത്തിക തകർച്ചയെക്കുറിച്ച് വൈറ്റ് ഹൗസിനുള്ളിൽ വലിയ തോതിലുള്ള ആശങ്കയും സമ്മർദ്ദവും നിലനിന്നിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്. ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഈ പാത തടസ്സപ്പെടുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് ട്രംപ് ഭരണകൂടം ഭയപ്പെടുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles