മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഇരുമ്പ് കമ്പി ശരീരത്തിൽ തുളച്ചുകയറി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നഗരത്തിൽ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കമ്പി ശരീരത്തിൽ തുളച്ചുകയറി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മതിലിന് മുകളിലുണ്ടായിരുന്ന മൂർച്ചയേറിയ ഇരുമ്പ് ഗ്രില്ലിന്റെ കമ്പിയാണ് മതിൽ ചാടുന്നതിനിടെ വിദ്യാർത്ഥിയുടെ ശരീരത്തിൽ ആഴത്തിൽ തുളച്ചുകയറിയത്.

സംഭവത്തെ തുടർന്ന് സമീപത്തുണ്ടായിരുന്നവരും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഉടൻ തന്നെ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കമ്പി മുറിച്ചുമാറ്റിയാണ് വിദ്യാർത്ഥിയെ മതിലിൽ നിന്നും വേർപെടുത്തിയത്. തുടർന്ന് കമ്പി ശരീരത്തിൽ തറച്ച നിലയിൽ തന്നെ വിദ്യാർത്ഥിയെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ശരീരത്തിൽ നിന്നും കമ്പി വിജയകരമായി പുറത്തെടുത്തു. വിദ്യാർത്ഥി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles