‘യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി’: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റിയാദ് ഐ.സി.എഫ് ‘ജനസഭ’ സംഘടിപ്പിച്ചു

റിയാദ്: ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രവിശ്യയിലെ രണ്ട് ഏരിയകളിലായി സംഘടിപ്പിച്ച ‘ജനസഭ’ ഒന്നാം ഭാഗം ബത്ത അൽമാസ് ഹാളിൽ പ്രൗഢമായി നടന്നു. ഇന്ത്യൻ ജനാധിപത്യവും യുവതലമുറയുടെ പങ്കും കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന വിഷയങ്ങളിലാണ് ചർച്ചകളും വിഷയ അവതരണങ്ങളും നടന്നത്.

ചടങ്ങിൽ ‘വിദ്യാഭ്യാസവും ജനാധിപത്യ ബോധവും’ എന്ന വിഷയത്തിൽ അബ്ദുൽ റസാഖ് കുഴിപ്പുറവും, ‘വിദ്വേഷ രാഷ്ട്രീയവും യുവത്വവും’ എന്ന വിഷയത്തിൽ അബ്ദുൽ ഖാദർ ഏച്ചൂരും സംസാരിച്ചു. കൂടാതെ, ‘സാങ്കേതികവിദ്യയും രാഷ്ട്രനിർമാണവും’ എന്ന വിഷയത്തിൽ വാഹിദ് സഖാഫിയും, ‘വൈവിധ്യവും ബഹുസ്വരതയും’ എന്ന വിഷയത്തിൽ ജമാൽ ചേകനൂരും, ‘വിദ്യാർത്ഥികളിലെ ഉത്തരവാദിത്തം’ എന്ന വിഷയത്തിൽ മുഹ്‌സിൻ അൽജാ മിയും പ്രഭാഷണം നടത്തി. ‘യുവനേതൃത്വവും രാഷ്ട്രീയവും’ എന്ന വിഷയം സിദ്ധീഖ് സഖാഫി മൈലാടിച്ചോലയും, ‘സോഷ്യൽ മീഡിയയും രാഷ്ട്രീയ ബോധവും’ എന്ന വിഷയം സുനീർ കായംകുളവും അവതരിപ്പിച്ചു.

 

സഭയിൽ അവതരിപ്പിക്കപ്പെട്ട വിവിധ പ്രമേയങ്ങളിലും വിഷയങ്ങളിലും ഇടപെട്ട് സൈനുദ്ധീൻ കുനിയിൽ, അഷ്‌റഫ് ഓച്ചിറ, മജീദ് താനാളൂർ, ജലീൽ പാലക്കാട്, ഇബ്രാഹിം കരീം, നിസാർ അഞ്ചൽ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, സിറാജ് വേങ്ങര, ജാബിറലി പത്തനാപുരം എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. മുനീർ കൊടുങ്ങല്ലൂർ ജനസഭാ നടപടികൾ നിയന്ത്രിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles