റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി റിയാദിൽ നിര്യാതനായി. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ (61) ആണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം സംഭവിച്ചത്.
സിന്ധുവാണ് ഭാര്യ. ഡോക്ടർ ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ എന്നിവർ മക്കളാണ്. മരണപ്പെട്ട സുനിൽ കുമാറിന്റെ ഭൗതികശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ റസാഖ് വയൽക്കരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളും ചേർന്ന് ഏകോപിപ്പിച്ചു വരുന്നു.



