കോഴിക്കോട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ സ്വദേശി മുഹാദ് (18) ആണ് ദാരുണമായി മരണപ്പെട്ടത്. വലിയതോടി പറമ്പിൽ ബഷീറിന്റെ മകനാണ്.

വൈകിട്ട് കൂട്ടുകാരുമൊത്ത് മാങ്കാവിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് മുഹാദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തളർന്നു വീണ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹാദ്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും സഹപാഠികളും.

Related Articles

- Advertisement -spot_img

Latest Articles