പാരീസ്: ഇറാനുമായുള്ള യുദ്ധാനന്തര സാഹചര്യങ്ങളും മേഖലയിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോന്റെ ഗൾഫ് പര്യടനം നടക്കുന്നത്. പ്രാദേശികമായും ആഗോളതലത്തിലും പ്രധാന നയതന്ത്ര കേന്ദ്രമായി മാറിയ ഖത്തറിലെ സന്ദർശനം പാരീസിനെ സംബന്ധിച്ചിടത്തോളം സുരക്ഷാപരമായും ഊർജപരമായും വളരെ പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു. മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഫ്രാൻസിന് ശക്തമായ ഒരു ശബ്ദമുണ്ടെന്ന് ഉറപ്പുവരുത്താനാണ് മാക്രോൺ ഈ ബന്ധങ്ങൾ ദൃഢമാക്കുന്നത്.
ഇതിന്റെ ഭാഗമായി സഊദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഔദ്യോഗിക സന്ദർശനം നടത്തിയ മാക്രോൺ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. ഗൾഫ് സുരക്ഷയിലും ഭാവി രൂപീകരണത്തിലും നിർണ്ണായക സ്വാധീനമുള്ള സഊദി നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഈ കൂടിക്കാഴ്ച സഹായകമായി. ഫ്രാൻസിലേക്കുള്ള ഊർജ വിതരണം സുരക്ഷിതമാക്കുക, മേഖലയിലെ നയതന്ത്ര സമവായങ്ങളിൽ ഫ്രാൻസിന്റെ സ്വാധീനം വർദ്ധിപ്പിക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ പര്യടനത്തിലൂടെ മാക്രോൺ മുൻനിർത്തിയത്.



