24.7 C
Saudi Arabia
Tuesday, February 10, 2026
spot_img

കിങ് ഫൈസൽ കൊട്ടാരം മ്യൂസിയമാക്കി മാറ്റും

റി​യാ​ദ്​: റിയാദിലെ ഫൈസൽ രാജാവി​ന്റെ കൊട്ടാരം ‘അൽഫൈസൽ മ്യൂസിയ’മാക്കി പുനഃസ്ഥാപിക്കുന്നു. സൽമാൻ രാജാവ് അനുമതി നൽകിയതിനെ തുടർന്നാണിത്.
നിരവധി പ്രധാന ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ കൊട്ടാരത്തി​ന്റെ ചില ഭാ​ഗങ്ങൾ വർഷങ്ങളായി തകർന്ന നിലയിലാണ്. ‌പുനരുദ്ധാരണം നടത്തി കൊട്ടാരത്തെ വിദ്യാഭ്യാസ, സാംസ്കാരിക വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനാണ് പുതിയ പദ്ധതി. റിയാദിലെ അൽമഅ്ദർ ഡിസ്ട്രിക്ടിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
കൊട്ടാരം പുനരുദ്ധാരണം നടത്തുന്നതിനുള്ള പദ്ധതി സൽമാൻ രാജാവിന് സമർപ്പിച്ചിരുന്നുവെന്നും പദ്ധതിക്ക് ആവശ്യമായ തുകയും ധനസഹായവും നൽകാൻ അം​ഗീകാരം നൽകുകയുണ്ടായെന്നും കിങ് ഫൈസൽ സെ​ന്റർ ഫോർ റിസർച് ആൻഡ് ഇസ്ലാമിക് ​സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി അൽ ഫൈസൽ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles