19.3 C
Saudi Arabia
Saturday, March 28, 2026
spot_img

മഴക്ക് സാധ്യത: ജിദ്ദയിൽ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

 

മഴ പെയ്യാനുുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് തിങ്കളാഴ്ച ജിദ്ദയിലും പരിസര പ്രദേശങ്ങളിലും സ്കൂളുകൾക്ക് അവധി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അടക്കം ജിദ്ദ, റാബിക്, ഗുലൈന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പകരം ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് മക്ക, ജിദ്ദ മേഖലയില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പുണ്ട്. ഇത് പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശുസരണമാണ് ഇന്ന് സ്‌കൂളിന് അവധി നൽകിയതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇമ്രാന്‍ അറിയിച്ചു. കലാവസ്ഥ പ്രതികൂലമല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഫീസ് കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles