നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാർ

കൊച്ചി: കേരളം ഉറ്റുനോക്കിയ യുവനടിയെ ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കൂട്ടബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഈ കേസിൻ്റെ വിധി കേൾക്കുന്നതിനായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ എത്തിയിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് താൽക്കാലിക വിരാമമിട്ട വിധി കേൾക്കാൻ കോടതി പരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

 

 

 

Related Articles

- Advertisement -spot_img

Latest Articles