സൗദിയിൽ നിയമപരിഷ്കാരങ്ങളുടെ പുതുവർഷം; പാഴ്‌സൽ-കൊറിയർ സേവനങ്ങളിൽ നാഷണൽ അഡ്രസ് നിർബന്ധം

റിയാദ്: 2026 ജനുവരി ഒന്ന് മുതൽ സൗദി അറേബ്യയിൽ ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിർണ്ണായകമായ നിയമപരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. ഗാർഹിക തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അവരുടെ ശമ്പളം ഇനിമുതൽ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ നൽകാവൂ എന്നത് നിർബന്ധമാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം. അതോടൊപ്പം, പാഴ്‌സൽ-കൊറിയർ സേവനങ്ങളിൽ നാഷണൽ അഡ്രസ് (National Address) ഇല്ലാത്ത ഷിപ്പിംഗുകൾ സ്വീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിതരണം കൂടുതൽ വേഗത്തിലാക്കാനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനുമാണ് ഈ തീരുമാനം.

വിദ്യാഭ്യാസ-യാത്രാ മേഖലകളിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. റിയാദ് നഗരത്തിലെ വിദ്യാർത്ഥികൾക്ക് പൊതുഗതാഗതത്തിനായി പ്രത്യേക സീസണൽ ടിക്കറ്റുകൾ ലഭ്യമാക്കിത്തുടങ്ങി. വിദേശയാത്രയുമായി ബന്ധപ്പെട്ട് സൗദി പൗരന്മാർക്ക് റഷ്യയിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസ ആവശ്യമില്ലെന്ന ചരിത്രപരമായ തീരുമാനവും ഇന്ന് മുതൽ നിലവിൽ വന്നു. റിയാദ് നഗരപരിധിയിൽ വികസിപ്പിക്കാതെ വെറുതെ ഇട്ടിരിക്കുന്ന ഭൂമികൾക്ക് ഫീസ് ഈടാക്കി തുടങ്ങുമെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. നഗരത്തിന്റെ ആസൂത്രിത വളർച്ചയ്ക്കും പാർപ്പിട മേഖലയിലെ വികസനത്തിനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതുവർഷത്തിൽ നടപ്പിലാക്കിയ ഈ സമഗ്ര മാറ്റങ്ങൾ സൗദിയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രയോജനകരമാകും.

 

Related Articles

- Advertisement -spot_img

Latest Articles