റിയാദ്: മലപ്പുറം നിലമ്പൂർ സ്വദേശിനിയായ പ്രവാസി വനിത റിയാദിൽ അന്തരിച്ചു. നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. പരേതരായ അസൈനാരിന്റെയും ഇത്താചുമ്മയുടെയും മകളായ റംലത്ത് അവിവാഹിതയാണ്.
റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഹഫ്സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവരാണ് സഹോദരങ്ങൾ.



