മാവൂർ കൊലപാതക ശ്രമം; പ്രതി ഇർഫാനായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ഇർഫാനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ് നീക്കം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും ഇയാൾ ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി കർശനമാക്കിയത്. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിയുടെ പാസ്‌പോർട്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

മാവൂർ സ്വദേശികളായ സഹോദരങ്ങളെ മുൻവൈരാഗ്യത്തിന്റെ പേരിൽ ഇർഫാൻ മനഃപൂർവ്വം കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്. ആക്രമണത്തിന് ശേഷം ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇർഫാനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ സഹായിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles