ഒ.ഐ.സി.സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ജിദ്ദ: ഭാരതത്തിന്റെ 77-മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഒ.ഐ.സി.സി ജിദ്ദ വയനാട് ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. വയനാട് ജില്ലാ പ്രസിഡന്റ്‌ ഷിബു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ കമ്മിറ്റി വൈ: പ്രസിഡന്റ്‌ മൻസൂർ പുൽപള്ളി റിപ്പബ്ലിക് ദിന സന്ദേശം നൽകി. റീജ്യണൽ കമ്മിറ്റി ജന സെക്രട്ടറി അസ്ഹാബ് വർക്കല, നാഷണൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട, വൈ പ്രസിഡന്റുമാരായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി ഹെൽപ്പ് ഡെസ്ക് ഇൻചാർജ് അബ്ദുൽ ഖാദർ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.

വയനാട് ജില്ലാ ജന സെക്രട്ടറി അബ്ദുൾ നാസർ സ്വാഗതവും ട്രഷറർ ആമി ഷിബു നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles