അഷ്‌റഫ് ഓച്ചിറയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു

ജിദ്ദ: ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യവും റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകനുമായിരുന്ന അഷ്‌റഫ് ഓച്ചിറയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി – ജിദ്ദ പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിൽ അനുശോചനം രേഖപ്പെടുത്തി.

സാമൂഹിക സേവനരംഗത്ത് അദ്ദേഹം നടത്തിയ ഇടപെടലുകളും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അഷ്‌റഫ് ഓച്ചിറയുടെ വിയോഗം പ്രവാസി സമൂഹത്തിനും ജീവകാരുണ്യ പ്രവർത്തനരംഗത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles