പ്രതിരോധ ഉൽപ്പാദന രംഗത്ത് പങ്കാളിത്തം ശക്തമാക്കാൻ ഖത്തർ ഉൾപ്പെടെ നാല് രാജ്യങ്ങൾ; ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

ദോഹ: പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി നാല് പ്രമുഖ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രതിരോധ ഘടകങ്ങളുടെയും ആയുധങ്ങളുടെയും സംയുക്ത ഉൽപ്പാദനം ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ (ബദർ എം.ഒ.യു) പങ്കാളികളായത്. ആഗോളതലത്തിൽ ട്രാൻസ്പോർട്ട് സംവിധാനങ്ങളെയും വിതരണ ശൃംഖലകളെയും ബാധിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, നാല് രാജ്യങ്ങൾക്കും സ്വന്തമായി പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഉൽപ്പാദനം വേഗത്തിലാക്കുന്നതിനും ഈ കരാർ വൻ കരുത്താകും.

വരും വർഷങ്ങളിൽ സാങ്കേതികവിദ്യ കൈമാറുന്നതിനും പങ്ക് വെക്കുന്നതിനും വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ഡ്രോണുകൾ, അത്യാധുനിക വെടിമരുന്നുകൾ എന്നിവയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം സാങ്കേതിക വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും കരാറിലൂടെ സാധിക്കും. മേഖലയിലെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്ന നിർണ്ണായക ചുവടുവെപ്പാണ് ഈ കരാറെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles