കണ്ണൂർ കൂത്തുപറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

കണ്ണൂർ: കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ബോംബുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles