24 C
Saudi Arabia
Tuesday, March 24, 2026
spot_img

ഉംറക്കെത്തിയ കണ്ണൂർ സ്വദേശി മദീനയിൽ മരണപെട്ടു

മദീന: കുടുംബ സമേതം ഉംറക്കെത്തിയ കണ്ണൂർ അഴീക്കൽ സ്വദേശി മദീനയിൽ മരണപെട്ടു. കണ്ണൂർ അഴീക്കൽ ആളളം പള്ളിക്ക് സമീപം ബോട്ട് പാലം കൂനൻ വീട്ടിൽ മുസ്തഫയാണ് മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് അൽ ഹറം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പിതാവ്: അബ്‌ദുറഹ്‌മാൻ, മാതാവ്: ബീഫാത്തു, ഭാര്യ: സൈഫുന്നീസ. മൃതദേഹം മദീന ഹറം ഹോസ്‌പിറ്റൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം മദീനയിൽ മറവ് ചെയ്യും. മരണാനുബന്ധ നടപടിക്രമങ്ങൾ മുഹമ്മദ് ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിൽ മദീന കെഎംസിസി ചെയ്‌തു വരുന്നു.

Related Articles

- Advertisement -spot_img

Latest Articles