20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ബഷീർ കടമേരി നാട്ടിലേക്ക് മടങ്ങുന്നു

മനാമ: ബഷീർ കടമേരി എന്ന പേര് മുഹറഖിലും പരിസരങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്ക് സുപരിചിതമാണ്. 1984 ൽ പ്രവാസജീവിതം ആരംഭിച്ച ബഷീർ ബഹ്റൈനിൽ 25 വർഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങൾ സാമൂഹ്യ സാംസ്കാരിക സേവന പ്രവർത്തനങ്ങൾതായി അദ്ധേഹം മാറ്റി വെക്കുകയുണ്ടായി. 1980ല്‍ ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം മുഹറഖ് ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ധേഹം നിറഞ്ഞുനിന്നു.

ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ .മുഹറഖ് റീജിയൻ തസ്കിയ സെക്രട്ടറിയാണ് ബഷീർ കടമേരി. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും മുഹറഖ് ഏരിയയിൽ ഐ സി എഫിന് വലിയ ഊർജ്ജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് ബഷീർ സാഹിബ് ബഹ്‌റൈനിനോട് വിടപറയുന്നത്.

പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് എന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് നല്ല സ്വാതന്ത്ര്യം വകവെച്ചു നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. മതസൗഹാര്‍ദ്ദത്തിനും വിശാലമനസ്‌കതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സജീവമായ നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ബഷീർ സാഹിബിന് ഐ.സി.എഫ് മുഹറഖ് റീജിയൻ ഹൃദ്യമായ യാത്രയയപ്പ് നൽകി. മുഹറഖ് സുന്നീ സെൻ്ററിൽ നടന്ന ചടങ്ങിൽ സൈനുദ്ധീൻ സഖാഫി, അബ്ദുൾ ഹഖീം സഖാഫി കിനാലൂർ, അബ്ദുസമദ് കാക്കടവ്, ഷഫീഖ് കെപി, മുഹമ്മദ് കോമത്ത് , അബ്ദുറഹ്മാൻ കെകെ, ഇബ്രഹീം വി, അബ്ദുറസാഖ്, സാലിഹ് എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles