26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

ഇന്ത്യക്കെതിരായ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

അഡ്‌ലൈഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അഡ്‌ലൈഡിൽ നടന്ന രണ്ടാം മത്സത്തിൽ രണ്ട് വിക്കറ്റ് ജയിച്ചതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 25 പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഓസീസ് മറി കടന്നു. മാത്യു ഷോർട്ടിൻറെയും കൂപ്പർ കനോലിയിലൂടെയും അർദ്ധ സെഞ്ചുറിയുടെയും മിച്ചൽ ഓവൻറെയും മാറ്റ് റെൻഷോയുടെയും മികച്ച ഇന്നിംഗ്‌സിന്റെയും മികവിലാണ് ഓസീസ് ലക്‌ഷ്യം മറികടന്നത്.

74 റൺസെടുത്ത മാത്യു ഷോർട്ടാണ് ഓസ്‌ട്രേലിയയുടെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഷർട്ടിന്റെ ഇന്നിംഗ്‌സ്. 61 റൺസ് എടുത്ത കൂപ്പർ കനോലി പുറത്താകാതെ നിന്നു. ഓവൻ 36 റൺസും റെൻഷോ 30 റൺസും എടുത്തു.

ഇന്ത്യക്ക് വേണ്ടി അർഷദ് ദീപ് സിംഗും ഹർഷിദ് റാണയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അസ്‌കർ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം എടുത്തു. കളിയിലെ മികച്ച താരം ആദം സാംപയാണ്

Related Articles

- Advertisement -spot_img

Latest Articles